play-sharp-fill
ആരാകും ആ ഭാഗ്യശാലി ; ഇക്കുറിയും ഓണം ബമ്പർ ഒന്നാം സമ്മാനം 25 കോടി രൂപ ; വില 500 രൂപ ; ഈ വര്‍ഷത്തെ 2024 ഓണം ബമ്പര്‍ പ്രകാശനവും മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പും 31ന്

ആരാകും ആ ഭാഗ്യശാലി ; ഇക്കുറിയും ഓണം ബമ്പർ ഒന്നാം സമ്മാനം 25 കോടി രൂപ ; വില 500 രൂപ ; ഈ വര്‍ഷത്തെ 2024 ഓണം ബമ്പര്‍ പ്രകാശനവും മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പും 31ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ പ്രകാശനം ചെയ്യുന്നു. ജൂലൈ മുപ്പത്തി ഒന്നാം തിയതി ബുധനാഴ്ചയാണ് ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം നടക്കുക.ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചലചിത്ര താരം അര്‍ജുന്‍ അശോകന് നല്‍കിയാകും ടിക്കറ്റ് പ്രകാശനം ചെയ്യുക. അന്നെദിവസം മണ്‍സൂണ്‍ ബമ്ബർ നറുക്കെടുപ്പും നടക്കും.

25 കോടി രൂപയാണ് ഇക്കുറിയും തിരുവോണം ബമ്ബറിന്റെ ഒന്നാം സമ്മാനം. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്ബരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്ബരയിലും 10 പേര്‍ക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍.സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിആര്‍ 99 ഓണം ബമ്ബര്‍ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. കേരള ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഏക ബമ്ബറാണ് തിരുവോണം ബമ്ബർ. 2022ല്‍ ആയിരുന്നു 25 കോടി ഒന്നാം സമ്മാനമായി നല്‍കാൻ തുടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ അനൂപ് ആയിരുന്നു ആദ്യത്തെ ഭാഗ്യശാലി.

അതേസമയം, പത്ത് കോടി രൂപയാണ് മണ്‍സൂണ്‍ ബമ്ബറിന്റെ ഒന്നാം സമ്മാനം. ആരാകും ആ ഭാഗ്യശാലി എന്നറിയാൻ ഇനി ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ലോട്ടറി ഷോപ്പുകളില്‍ മികച്ച വില്‍പ്പനയാണ് ബമ്ബറിന് നടക്കുന്നത്. ഇതില്‍ കൂടുതലും ഷെയറിട്ട് ലോട്ടറി എടുക്കുന്നവരാണെന്ന് കച്ചവടക്കാർ പറയുന്നു. 250 രൂപയാണ് മണ്‍സൂണ്‍ ബമ്ബറിന്റെ ടിക്കറ്റ് വില.