Spread the love

 

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച നീതി ആയോഗ് യോഗത്തില്‍നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി.

video
play-sharp-fill

പ്രതിപക്ഷത്തിന്റെ ഏക പ്രതിനിധിയായിരുന്നിട്ടും തനിക്കു സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് മമതയുടെ നടപടി.

അഞ്ചു മിനിറ്റു സംസാരിച്ചപ്പോഴേക്കും തന്റെ മൈക്രോഫോണ്‍ ഓഫ് ചെയ്തതായി മമത ആരോപിച്ചു. മറ്റു മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയതായും അവര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ഇത് അപമാനകരമാണ്. ഇനി ഒരു യോഗത്തിലും ഞാന്‍ പങ്കെടുക്കില്ല.”- മമത പറഞ്ഞു.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു 20 മിനിറ്റാണ് സംസാരിച്ചത്. അസം, ഗോവ, ഛത്തിസ്ഗഢ് മുഖ്യമന്ത്രിമാരും 10-12 മിനിറ്റ് സംസാരിച്ചു.

അഞ്ചു മിനിറ്റ് ആയപ്പോഴേക്കും എന്റെ മൈക്ക് തടസ്സപ്പെടുത്തുകയായിരുന്നു- മമത പറഞ്ഞു.