play-sharp-fill
പരിശീലന കാലത്തെ ട്രെയിനികളുടെ പ്രണയം പൂത്തുലഞ്ഞ് ഗര്‍ഭമായി; പരിശീലനത്തില്‍ നിന്ന് മുങ്ങി അബോര്‍ഷന്‍; തൃശൂര്‍ പൊലീസ് അക്കാദമിയിലെ തര്‍ക്കത്തില്‍ പൊലീസുകാര്‍ രണ്ടുതട്ടിൽ; ഒടുവിൽ ഇരുവരെയും പരിശീലനത്തില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തി നടപടി

പരിശീലന കാലത്തെ ട്രെയിനികളുടെ പ്രണയം പൂത്തുലഞ്ഞ് ഗര്‍ഭമായി; പരിശീലനത്തില്‍ നിന്ന് മുങ്ങി അബോര്‍ഷന്‍; തൃശൂര്‍ പൊലീസ് അക്കാദമിയിലെ തര്‍ക്കത്തില്‍ പൊലീസുകാര്‍ രണ്ടുതട്ടിൽ; ഒടുവിൽ ഇരുവരെയും പരിശീലനത്തില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തി നടപടി

തൃശൂര്‍: തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനത്തിനിടെ രണ്ടു ട്രെയിനികള്‍ മുങ്ങിയത് അന്വേഷിച്ചപ്പോള്‍ പുറത്തുവന്നത് പ്രണയകഥയും വിവാദവും.

പരിശീലനം നടത്തി വന്ന ട്രെയിനികളില്‍ ഒരാള്‍ ഗര്‍ഭിണിയായെന്നും കൂട്ടത്തില്‍ ഒരാളാണ് കാരണക്കാരനെന്നും കണ്ടെത്തിയതോടെ പുകിലായി. തര്‍ക്കത്തില്‍ പൊലീസുകാര്‍ രണ്ടുതട്ടിലായി.


ചോദിക്കാതെയും പറയാതെയും പരിശീലനത്തില്‍ നിന്ന് മുങ്ങിയതാണ് ഇരുവര്‍ക്കും പാരയായത്. ഇരുവരെയും പരിശീലനത്തില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തി. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പിരിച്ചുവിടുമെന്നാണ് സൂചന. പരിശീലന കാലത്തെ പ്രണയമാണ് അക്കാദമിയെ പിടിച്ചുകുലുക്കിയ പ്രശ്‌നമായി മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും വിവാഹം കഴിച്ചവരാണ്. പരിശീലനത്തില്‍ നിന്ന് മുങ്ങിയതിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അബോര്‍ഷന്‍ നടത്തിയെന്ന് ബോധ്യപ്പെട്ടു. തൃശൂര്‍ പരിസരത്തെ ഒരു സ്വകാര്യ ആശൂപത്രിയിലാണ് ഇത് ചെയ്തത്. ഇവിടെ നിന്ന് വിവരം ശേഖരിച്ച്‌ സ്ഥിരീകരിച്ചതോടെയാണ് ഇരുവരെയും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.

അടുത്ത ബാച്ചിനൊപ്പം പരിശീലനം തുടരാവുന്ന തരത്തില്‍ താല്‍ക്കാലികമായാണ് ഇരുവരെയും മാറ്റിനിര്‍ത്തിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയുള്ള സാങ്കേതികതയുടെ ഭാഗമായി മാത്രമാണിത്.

വിഷയം ഗൗരവമാണെന്ന് കണക്കാക്കി സര്‍വീസില്‍ തുടരാന്‍ അനുവദിച്ചുകൂടാ എന്ന തരത്തിലാണ് പൊലീസിന്റെ ഉന്നതതലത്തിലെ വിലയിരുത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും കുടുംബാംഗങ്ങളില്‍ നിന്നും മൊഴിയെടുക്കും.