ലോക കായിക മാമാങ്കത്തെ വരവേറ്റ് കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ; കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ ദീപശിഖ പ്രയാണം നടത്തി
കോട്ടയം : ഒളിമ്പിക് മാമാങ്കത്തിന്റെ ആരവം ഉണർത്തി കുമരകം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. 33-ാം ഒളിമ്പിക്സിന്റെ തിരി തെളിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആർപ്പുവിളികളോടെ കുട്ടികൾ കായിക മാമാങ്കത്തെ വരവേറ്റു.
ഉജ്ജ്വലമായ ചടങ്ങുകളോടെ പാരിസിൽ ഒളിമ്പിക്സ് ആരംഭിക്കുകയാണ്. ഇതിൻെറ ഭാഗമായി കുമരകം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ക്ലാസുകളിൽ എങ്ങും ഒളിമ്പിക്സിന്റെ ചർച്ചകളും ഒളിമ്പിക്സ് ചിത്രങ്ങളും ഒളിമ്പിക്സ് നർമ്മങ്ങളും ഒളിപിക്സ് പ്രവർത്തനങ്ങളും ഒരുക്കി.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിന് പ്രിൻസിപ്പൽ വി ബിയാട്രീസ് മരിയ, ബിജീഷ് എം എസ്, വിജയകുമാർ കെ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദീപശിഖ കയ്യിലേന്തി സ്കൂളിന് മുന്നിൽ അഭിമാന നിമിഷത്തോടെ ആർപ്പുവിളികളുമായി കുട്ടികൾ നിന്നു.
Third Eye News Live
0