play-sharp-fill
കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ച സംഭവം; എസ് എഫ് ഐ പ്രവര്‍ത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു

കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ച സംഭവം; എസ് എഫ് ഐ പ്രവര്‍ത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പല്‍ ഡോ. സുനില്‍ ഭാസ്കറിനെയും സ്റ്റാഫ് സെക്രട്ടറി കെ പി രമേശനെയും മർദ്ദിച്ച സംഭവത്തില്‍ നാല് എസ് എഫ് ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു.

അന്വേഷണ കമ്മീഷൻ മുൻപാകെ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ് എഫ് ഐ പ്രവർത്തകരായ തേജു സുനില്‍ എം കെ (രണ്ടാം വർഷം ബി ബി എ), തേജുലക്ഷ്മി ടി കെ (മൂന്നാം വർഷം ബി ബി എ) അമല്‍ രാജ് ആർ പി (രണ്ടാം വർഷം ബികോം) അഭിഷേക് എസ് സന്തോഷ് (രണ്ടാം വർഷം സൈക്കോളജി) എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്.


ഈ മാസം ആദ്യവാരമായിരുന്നു സംഭവം. നാല് വർഷ ബിരുദ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് പ്രിൻസിപ്പലിനേയും സ്റ്റാഫ് സെക്രട്ടറിയേയും എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് അടച്ചിടുകയും ചെയ്‌തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജ് ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം അന്വേഷണ കമ്മീഷൻ പരിശോധിച്ചിരുന്നു. പ്രിൻസിപ്പലിനെതിരെ എസ് എഫ് ഐ ഏരിയ സെക്രട്ടറി നവതേജ് എസ് മോഹൻ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകളും സാംസ്കാരിക പ്രവർത്തകരും നേരത്തെ പ്രതിഷേധിച്ചിരുന്നു. കൂടാതെ പ്രിൻസിപ്പല്‍ അറസ്റ്റില്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിലർ വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നു.