play-sharp-fill
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ആരാണ്  ഭയക്കുന്നത്? കോടതിവിധി അദ്​ഭുതമുണ്ടാക്കി, മോശം പ്രവണതകളു​ണ്ടെങ്കിൽ അത്​ ഇങ്ങനെയങ്ങ്​ പൊയ്​ക്കോട്ടെ എന്ന്​ സർക്കാരും കോടതിയും ചിന്തിക്കുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്​റ്റേ ചെയ്തതിനെതിരെ പ്രതികരണവുമായി സംവിധായകൻ വിനയൻ

കൊച്ചി: ​ചിലരുടെ അപ്രമാദിത്വം മലയാള സിനിമയിൽ നിലനിൽക്കട്ടെ എന്ന് സർക്കാരും കോടതിയും പോലും ചിന്തിക്കുന്നെങ്കിൽ സാധാരണ ചലച്ചിത്ര പ്രവർത്തകർക്ക് ഒരു രക്ഷയുമില്ലെന്ന് സംവിധായകൻ വിനയൻ.

ഹേമ കമ്മിറ്റി റിപ്പോർട്ട്​ പുറത്തുവിടുന്നത്​ ഒരാഴ്ചത്തേക്ക്​ ഹൈക്കോടതി സ്​റ്റേ ചെയ്തതിന്​ പിന്നാലെയാണ്​ വിനയന്‍റെ പ്രതികരണം.

കോടതിവിധി അദ്​ഭുതമുണ്ടാക്കി. സർക്കാർ നിയമിച്ച കമ്മീഷന്‍റെ റിപ്പോർട്ടാണത്​. റിപ്പോർട്ടിൽ ആരുടെയെങ്കിലും വ്യക്തിപരമായ വിവരങ്ങൾ ഉണ്ടെങ്കിൽ പുറത്തുവിടില്ലെന്ന്​ പറഞ്ഞിട്ടുമുണ്ട്​​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിട്ടും ആരാണ്​ റിപ്പോർട്ടിനെ ഭയക്കുന്നതെന്ന്​ അറിയില്ല. മലയാള സിനിമയിൽ മോശം പ്രവണതകളു​ണ്ടെങ്കിൽ അത്​ ഇങ്ങനെയങ്ങ്​ പൊയ്​ക്കോട്ടെ എന്ന്​ ചിന്തിക്കുന്നതാണ്​ പ്രശ്നം.

കുറച്ചുപേരുടെ ആധിപത്യം കൈവിട്ട്​ പോകരുതെന്ന്​ ആഗ്രഹിക്കുന്നവരാണ്​ ഇതിനെല്ലാം പിന്നിലെന്നും വിനയൻ കുറ്റപ്പെടുത്തി.