play-sharp-fill
ദേവസ്വം ബോർഡ് പി ആർ ഒ തസ്‌തികയില്‍ നിയമന അട്ടിമറിയെന്ന് പരാതി; ശബരിമല സന്നിധാനത്തടക്കം സാന്നിധ്യം ഉണ്ടാകേണ്ട പി ആര്‍ ഒ എഴുത്തു പരീക്ഷയില്‍ ഒന്നാമതെത്തിയ വനിതയെ ഒഴിവാക്കാനായി ഇന്റര്‍വ്യൂ മാര്‍ക്ക് വെട്ടിക്കുറച്ചതായി ആരോപണം ; ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ; കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും

ദേവസ്വം ബോർഡ് പി ആർ ഒ തസ്‌തികയില്‍ നിയമന അട്ടിമറിയെന്ന് പരാതി; ശബരിമല സന്നിധാനത്തടക്കം സാന്നിധ്യം ഉണ്ടാകേണ്ട പി ആര്‍ ഒ എഴുത്തു പരീക്ഷയില്‍ ഒന്നാമതെത്തിയ വനിതയെ ഒഴിവാക്കാനായി ഇന്റര്‍വ്യൂ മാര്‍ക്ക് വെട്ടിക്കുറച്ചതായി ആരോപണം ; ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ; കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദേവസ്വം ബോർഡ് പി ആർ ഒ തസ്‌തികയില്‍ നിയമന അട്ടിമറിയെന്ന് പരാതി. എഴുത്തുപരീക്ഷയില്‍ ഒന്നാമതെത്തിയ വനിതയെ ഒഴിവാക്കാനായി ഇന്റർവ്യൂ മാർക്ക് വെട്ടിക്കുറച്ചെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.


വിഷയം ഹൈക്കോടതിയിലും എത്തിയിട്ടുണ്ട്. ആറ്റിങ്ങല്‍ സ്വദേശിയായ നിതയാണ് പരാതിക്കാരി. തീർത്ഥാടന കാലത്ത് ശബരിമല സന്നിധാനതടക്കം മുഴുവൻ സമയ സാന്നിധ്യം ഉണ്ടാകേണ്ട ഓഫിസറാണ് പി ആർ ഒ. ഈ സ്ഥാനത്തേക്കുള്ള എഴുത്തുപരീക്ഷയിലാണ് ഒരു വനിത ഒന്നാമതെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുസംബന്ധിച്ച വിജ്ഞാപനത്തില്‍ സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ലെന്ന അറിയിപ്പ് ദേവസ്വം ബോർഡ് നല്‍കിയിരുന്നില്ല. തുടർന്ന് പുരുഷനെ നിയമിക്കാനായി നിതയുടെ ഇന്റർവ്യൂ മാർക്ക് വെട്ടിക്കുറച്ചെന്നാണ് ആരോപണം

എഴുത്തുപരീക്ഷയില്‍ നൂറിന് എഴുപത് മാർക്ക് നേടിയ നിതയാണ് ഒന്നാമതെത്തിയത്. ഇപ്പോള്‍ നിയമനം നേടിയയാള്‍ക്ക് കിട്ടിയത് 67 മാർക്കായിരുന്നു. തുടർന്ന് രണ്ടാം റാങ്കുകാരന് ഇന്റർവ്യൂവിന് ഏഴു മാർക്ക് നല്‍കുകയും നിതയുടെ മാർക്ക് മൂന്നായി ചുരുക്കുകയും ചെയ്‌തു. അതോടെ പുരുഷ ഉദ്യോഗാർത്ഥി 74 മാർക്കോടെ ഒന്നാം സ്ഥാനത്തായി.

ഇന്റർവ്യൂവില്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയതായും മെയില്‍ ലിസ്റ്റില്‍ തനിക്കല്ലാതെ മറ്റാർക്കും ഇത്രയും താഴ്ന്ന മാർക്കില്ലെന്നും അതുകൊണ്ടുതന്നെ അർഹതയുള്ള തന്നെ നിയമനത്തില്‍ നിന്നൊഴിവാക്കിയതാണെന്നും നിത ആരോപിക്കുന്നു. ഈ വിഷയത്തില്‍ നിതയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും.

ജൂലൈ ആറിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഒൻപതിന് തന്നെ ഒന്നാം റാങ്കുകാരന് അഡ്വൈസ് നല്‍കുകയും പത്തിന് നിയമനം നടത്തുകയും ചെയ്‌തു. ഇത് അസാധാരണ വേഗതയാണെന്നും തന്റെ ഹർജി ഹൈക്കോടതിയിലെത്തിയതിനാല്‍ നിയമനം വേഗത്തിലാക്കിയതും ദേവസ്വം പി ആർ ഒ സ്ഥാനത്തേക്ക് വനിതകളെ മാത്രമേ നിയമിക്കാൻ പാടുള്ളൂ എന്ന ആവശ്യവുമായി ചില ജീവനക്കാർ ഈ സമയത്ത് തന്നെ ഹൈക്കോടതിയെ സമീപിച്ചതും ഇക്കാര്യത്തില്‍ ദുരൂഹത വർധിപ്പിക്കുന്നതായി നിത ആരോപിക്കുന്നു.