വാക്ക് തർക്കത്തെ തുടർന്ന് മധ്യവയസ്കനെ വാക്കത്തി കൊണ്ട് ആക്രമിച്ചു ; പ്രതിയെ അറസ്റ്റ് ചെയ്ത് ഈരാറ്റുപേട്ട പോലീസ്
ഈരാറ്റുപേട്ട: മധ്യവയസ്കനെ വാക്കത്തി കൊണ്ട് ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര പള്ളിക്കുന്ന് കൊച്ചുപറമ്പിൽ വീട്ടിൽ ജയേഷ്(42) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം പൂഞ്ഞാർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വച്ച് പൂഞ്ഞാർ സ്വദേശിയായ മധ്യവയസ്കനെ വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ജയേഷ് രാവിലെ 6:45 ന് പ്രൈവറ്റ് ബസ്റ്റാൻഡിൽ എത്തിയ സമയം അവിടെ ഉണ്ടായിരുന്ന മധ്യവയസ്കനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ ആക്രമിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ സന്തോഷ്, സി.പി.ഓ മാരായ റെജികുമാർ, ഷാജിചാക്കോ, ശ്യാം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Third Eye News Live
0