play-sharp-fill
വിമാനം പറന്നിറങ്ങി: സമീപത്തെ വീടിന്റെ ഓടുകൾ പാറിപറന്നു: സംഭവം കരിപ്പൂർ വിമാന താവളത്തിൽ: വിട് വാസയോഗ്യമല്ലാതായി.

വിമാനം പറന്നിറങ്ങി: സമീപത്തെ വീടിന്റെ ഓടുകൾ പാറിപറന്നു: സംഭവം കരിപ്പൂർ വിമാന താവളത്തിൽ: വിട് വാസയോഗ്യമല്ലാതായി.

മലപ്പുറം: കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങുമ്പോഴുണ്ടായ ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂരയിൽ നിന്ന് ഓടുകൾ പറന്നു പോയെന്ന് പരാതി. പരിസരത്തെ വീടിന്റെ മേൽക്കൂരയിൽ നിന്ന് നൂറിലധികം ഓടുകൾ പറന്നു പോയി. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.

റൺവേയുടെ കിഴക്കു വശത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ ശക്തമായ കാറ്റിൽ, കരിപ്പൂരിനടുത്ത് ഇളനീർക്കര മേലേപ്പറമ്പിൽ മഞ്ഞപ്പുലത്ത് പരേതനായ മൊയ്തീന്‍റെ വീട്ടിലാണ് സംഭവം. മേൽക്കൂരയിലെ ഓടുകൾ ഒരുമിച്ച് പറന്നുപോവുകയായിരുന്നു.


മുറ്റത്തും വീടിനകത്തും ഓടുകൾ പൊട്ടിവീണ് ചിതറിക്കിടക്കുകയാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മൊയ്തീന്റെ മകൾ ജുവൈരിയ ശബ്ദം കേട്ട് ഓടിരക്ഷപ്പെട്ടു. ജുവൈരിയയുടെ സഹോദരൻ
യൂസുഫ്, ഭാര്യ നാജിയയ്ക്കും മകനുമൊപ്പം മാതാവ് ആമിനയെ ചികിത്സക്ക് കൊണ്ടുപോയ സമയത്തായിരുന്നു ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിവില്ലാത്തവിധം വിമാനത്തിന്റെ ശബ്ദം കേട്ടുവെന്നും ശക്തമായ കാറ്റിൽ ഓടുകൾ പാറിപ്പോകുകയായിരുന്നുവെന്നും ജുവൈരിയ പറഞ്ഞു. വീട് താമസ യോഗ്യമല്ലാതായിരിക്കുകയാണ്.
[5:50 pm, 24/7/2024] [email protected]: Shared Via Malayalam Editor : http://bit.ly/mtmandroid