play-sharp-fill
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പരിചയക്കാരാണ് കുറ്റം ചെയ്തത്, പ്രതിയെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പോലീസ്

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പരിചയക്കാരാണ് കുറ്റം ചെയ്തത്, പ്രതിയെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പോലീസ്

ബംഗളൂരു: ബംഗളൂരുവിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാർ സ്വദേശി കൃതി കുമാരി (22) ആണ് താമസസ്ഥലത്ത് കൊല്ലപ്പെട്ടത്.

സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു യുവതി. ബംഗളൂരുവിലെ കോറമംഗലയിലാണ് ദാരുണ സംഭവം. ചൊവ്വാഴ്ച രാത്രി 11.10 നും 11.30 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് സംശയം.


അക്രമി കത്തിയുമായി മൂന്നാം നിലയിലേക്ക് കയറി യുവതിയെ കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞതായും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പി സാറാ ഫാത്തിമ്മക്കൊപ്പം കോറമംഗല പോലീസും സ്ഥലത്തെത്തി. പരിചയക്കാരാണ് കുറ്റം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു.