play-sharp-fill
ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി ആഗസ്റ്റ് 20 – ന്: ഭവനസന്ദർശനവും ഫണ്ട് സമാഹരണവും ജൂലൈ 27, 28ന്

ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി ആഗസ്റ്റ് 20 – ന്: ഭവനസന്ദർശനവും ഫണ്ട് സമാഹരണവും ജൂലൈ 27, 28ന്

 

കുമരകം :ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളിയുടെ പ്രചരണത്തിനായി ബോട്ട് ക്ലബ് ഭാരവാഹികൾ വീടുകൾ സന്ദർശിക്കുന്നു. വള്ളം കളിയുടെ ഉത്ഭവവും ശ്രീനാരായണ ഗുരു സദേശങ്ങളും പ്രചരിപ്പിക്കുക എന്നതാണ് വീട് സന്ദർശനത്തിന്റെ ലഷ്യം.

സമത്വം,സാഹോദര്യം, മാനവികത തുടങ്ങിയ മഹത്തായ സന്ദേശങ്ങൾ ഉയർത്തി മാനവ ജനതയ്ക്ക് നവോത്ഥാനം കുറിച്ച യുഗപ്രഭാവനായ വിശ്വഗുരു ശ്രീനാരായണ ഗുരുദേവൻ ഒരു നൂറ്റാണ്ടിന് മുൻപ് ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ബാലമുരുക വിഗ്രഹം പ്രതിഷ്ഠിക്കുന്നതിന് കുമരകം ഗ്രാമം

സന്ദർശിച്ചതിന്റെ സ്മരണക്കായി എല്ലാ വർഷവും ചിങ്ങമാസത്തിലെ ചതയം നാളിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് നാടിൻ്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ കോട്ടത്തോട്ടിൽ വച്ച് ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി നടത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈവർഷത്തെ വള്ളംകളി ആഗസ്റ്റ് 20 ചൊവ്വാഴ്ച 2.30ന് നടത്തും. വള്ളംകളിയുടെ സന്ദേശം നാട്ടിൽ എത്തിക്കുന്നതിന്
ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് പ്രവർത്തകർ ജൂലൈ 27,28 തീയതികളിൽ എല്ലാ വീടുകളും

സന്ദർശിക്കുന്നു. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ ജലമേളയ്ക്ക് അകമഴിഞ്ഞ സഹായ സഹകരണം പ്രതീക്ഷിക്കുന്നതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.