play-sharp-fill
കോട്ടയത്ത് ടി ജി സാമുവൽ അനുസ്മരണവും ലഹരിവിരുദ്ധ സെമിനാറും നടന്നു; വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഐസക് പ്ലാപ്പള്ളിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു

കോട്ടയത്ത് ടി ജി സാമുവൽ അനുസ്മരണവും ലഹരിവിരുദ്ധ സെമിനാറും നടന്നു; വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഐസക് പ്ലാപ്പള്ളിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ടി ജി സാമുവൽ അനുസ്മരണവും ലഹരിവിരുദ്ധ സെമിനാറും നടന്നു. കോട്ടയം നഗരസഭാംഗവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടി ജി സാമുവൽ അധ്യാപകനും, ഗാന്ധിജിയെപോലെ അതെ ആദർശങ്ങളിൽ ജീവിച്ചിരുന്ന അദ്ദേഹം കോട്ടയംകാരുടെ അഭിമാനമായിരുന്നുവെന്ന് പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഐസക് പ്ലാപ്പള്ളിൽ.

ടി. ജി സാമുവൽ അനുസ്മരണവും ലഹരി വിരുദ്ധ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ലഹരിക്കും മയക്കുമരുന്നിനും എതിരായി ക്ലാസുകൾ എടുക്കുകയും അതിനു വേണ്ടി ഒറ്റയാൾ സമരങ്ങൾ തുടർച്ചയായി നടത്തുകയും ചെയ്തു. അക്ഷരാഭ്യാസമില്ലാത്ത ജനങ്ങൾക്ക് ക്ലാസ്സ്‌ എടുത്ത് 100% സാക്ഷരത നേടുവാനും കോട്ടയം, സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യത്തെ നഗരമായതിനുള്ള അദ്ദേഹത്തിന്റെ പങ്ക് പ്രശംസനീയമാണെന്ന് ഐസക് പ്ലാപ്പള്ളിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസി അഡ്വൈസറിബോർഡ് ചെയർമാൻ മുഹമ്മദ് കലാം ലഹരി വിരുദ്ധ സെമിനാറിൽ ക്ലാസ്സ്‌ എടുത്തു. എസ്എസ്എൽസി, പ്ലസ്ടു ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

ജില്ലാ പ്രസിഡന്റ്‌ ഇട്ടി ചെറിയാൻ അധ്യക്ഷത വഹിച്ചു. തോമസ് മാത്യു, റോയി എബ്രഹാം, മാത്യു ദേവസ്യ , മധു വാകത്താനം,സുരേഷ് ലാൽ, റെജിമോൻ എന്നിവർ പ്രസംഗിച്ചു.