play-sharp-fill
ഞെട്ടിക്കുന്ന വാർത്ത…! 1000 കോടി പാസ്‌വേഡ് ചോർന്നു : നിലവിലെ പാസ്‌വേഡുകൾ അപ്ഡേറ്റ് ചെയ്യുന്നതാണ് ഉചിതമെന്നാണു സൈബർ സുരക്ഷാ വിദഗ്‌ധർ

ഞെട്ടിക്കുന്ന വാർത്ത…! 1000 കോടി പാസ്‌വേഡ് ചോർന്നു : നിലവിലെ പാസ്‌വേഡുകൾ അപ്ഡേറ്റ് ചെയ്യുന്നതാണ് ഉചിതമെന്നാണു സൈബർ സുരക്ഷാ വിദഗ്‌ധർ

 

ന്യൂയോർക്ക് :വിവിധ ഡേറ്റാബേസുകളിൽനിന്ന് 1000 കോടിയോളം പാസ്വേഡുകൾ ചോർത്തി. “റോക് 2024′ എന്ന പേരിൽ ഒറ്റ ഫയലായി ഹാക്കർമാരുടെ ഗ്രൂപ്പിൽ ഈ മാസം 4 നാണ് ഇതു പ്രത്യക്ഷപ്പെട്ടത്.

‘ഈ വർഷം ക്രിസ്മസ് നേര ത്തേയായി. ഇതാ, പുതിയ റോക്‌യു 2024 പാസ്‌വേഡ് പട്ടിക.’എന്ന സന്ദേശത്തോടെയാണു “ഒബാമകെയർ’ എന്നു പേരിട്ട യൂസർ പാസ്‌വേഡുകൾ പുറത്തുവിട്ടത്.


ഇതാദ്യമായാണ് ഇത്രയും പാസ്‌വേഡുകൾ ചോരുന്നതെ ന്നു വിദഗ്ധർ പറയുന്നു. 2021ൽ സമാനമായ രീതിയിൽ ചോർന്ന 840 കോടി പാസ്‌വേഡുകൾ ഇതേപോലെ ഒറ്റ ഫയലായി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഫയ ലിൽ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് പുതിയ പാസ്‌വേഡു
കൾ കൂടിച്ചേർത്തു പരി ഷ്കരിച്ചതാണു 1000 കോടിയോളം വരുന്ന ‘റോക്‌- 2024’ എന്നും ഹാക്കർ അവകാശപ്പെടുന്നു.

നാം ഉപയോഗിക്കുന്ന പാസ്‌വേഡുകൾ ഈ പട്ടികയിലുണ്ടാവാം
എന്ന അനുമാനത്തിൽ നിലവിലെ പാസ്‌വേഡുകൾ അപ്ഡേറ്റ് ചെയ്യുന്നതാണ് ഉചിതമെന്നാണു സൈബർ സുരക്ഷാ വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്.