video
play-sharp-fill
മുടിയെ കരുത്തുള്ളതാക്കാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോഗിക്കൂ

മുടിയെ കരുത്തുള്ളതാക്കാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോഗിക്കൂ

മുടിയുടെ ആരോഗ്യത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങള്‍ പരീക്ഷിക്കുന്നതാണ് നല്ലത്. മുടിവളർച്ചയ്ക്ക് സഹായിക്കുന്ന ചേരുവകയാണ് കറ്റാർവാഴ.

കറ്റാർവാഴയില്‍ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുമായ ബന്ധപ്പെട്ട പ്രശ്നങ്ങളായ താരൻ, തലചൊറിച്ചില്‍ എന്നിവയെല്ലാം കറ്റാർവാഴയുടെ ഉപയോഗത്തിലൂടെ എളുപ്പത്തില്‍ പരിഹരിക്കാനാവും.

തലയോട്ടിയില്‍ അമിതമായി എണ്ണ ഉല്‍പാദനം ഉള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന മികച്ച പരിഹാരമാർഗ്ഗങ്ങളില്‍ ഒന്നാണ് കറ്റാർവാഴ. തലയോട്ടി അമിതമായി വരണ്ട് പോകാതിരിക്കാൻ കറ്റാർവാഴ സഹായിക്കും. കറ്റാർവാഴയില്‍ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അമിനോ, ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെയും തലയോട്ടിയെയും ഈർപ്പമുള്ളതാക്കുകയും പൊട്ടല്‍ കുറയ്ക്കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുടി വളർച്ചയ്ക്കായി കറ്റാർവാഴ രണ്ട് രീതിയില്‍ ഉപയോഗിക്കാം?

ഒന്ന്

രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെലും അല്‍പം വെളിച്ചെണ്ണയും യോജിപ്പിച്ച്‌ തലയില്‍ പുരട്ടുക. 15 മിനുട്ട് നേരം നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. അകാലനര അകറ്റുന്നതിനും മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിനും ഈ പാക്ക് സഹായിക്കും.

രണ്ട്

3 ടേബിള്‍സ്പൂണ്‍ ഉലുവ രാത്രി മുഴുവൻ വെള്ളത്തില്‍ മുക്കിവയ്ക്കണം. അതിനുശേഷം രാവിലെ ഇത് നേർത്തെ പേസ്റ്റായി അരച്ചെടുക്കുക. ഇതിലേക്ക് 3 ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ കൂടി ചേർത്ത് തലയില്‍ പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.