video
play-sharp-fill

ടിപി കൊലക്കേസ് പ്രതികള്‍ക്ക് ഭക്ഷണമെത്തിച്ച സ്ത്രീയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ രാഹുൽ മാങ്കൂട്ടത്തിൽ

ടിപി കൊലക്കേസ് പ്രതികള്‍ക്ക് ഭക്ഷണമെത്തിച്ച സ്ത്രീയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ രാഹുൽ മാങ്കൂട്ടത്തിൽ

Spread the love

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് ഇവർക്ക് ഭക്ഷണമെത്തിച്ച് കൊടുത്ത സ്ത്രീയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

മുടക്കോഴിമലയില്‍ ഒളിവില്‍ കഴിഞ്ഞ കൊടി സുനി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു സ്ത്രീയെയാണ് ഏല്‍പ്പിച്ചത്. അവര്‍ക്ക് മാത്രമായിരുന്നു അങ്ങോട്ട് പ്രവേശനം. സുനി ഉള്‍പ്പെടെയുള്ളവര്‍ പിടിക്കപ്പെട്ട ശേഷം സ്ത്രീ ആത്മഹത്യ ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിനു പോലും കാത്ത് നില്‍ക്കാതെ ആ സ്ത്രീയെ കത്തിച്ച്‌ കളയുകയായിരുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ആ  സ്ത്രീക്ക് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കാന്‍ വടകരയില്‍ വോട്ട് ചോദിച്ച്‌ കണ്ണൂരില്‍ നിന്ന് എത്തുന്ന സഖാക്കന്മാര്‍ തയ്യാറാകണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group