
കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 11 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം നാളുകൾക്ക് ഇനി ദിവസങ്ങൾ മാത്രം, ഇത്രയും ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി എടുക്കുമ്പോൾ തന്നെ ഏറെ വിപുലമായ രീതിയിലാണ് ഇത്തവണത്തെ ഉത്സവദിനങ്ങൾ ഉണ്ടായിരിക്കുക.






