Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: എസ്‌എച്ച്‌ഓയും റൈട്ടറും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌ വാട്സാപ്പില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ പൊലീസുകാരന് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റം നല്‍കി ജില്ലാ പൊലീസ് മേധാവി.

കൊടുമണ്‍ പൊലീസ് സ്റ്റേഷനിലെ സിപിഓ വി. സുനില്‍കുമാറിനെ അടിയന്തര പ്രാധാന്യത്തോടെ അടൂര്‍ ട്രാഫിക് യൂണിറ്റിലേക്കാണ് ജില്ലാ പൊലീസ് മേധാവി വി. അജിത്ത് മാറ്റിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 18 നാണ് സുനില്‍കുമാര്‍ പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ കൊടുമണ്‍ എസ്‌എച്ച്‌ഓ പ്രവീണും റൈട്ടര്‍ സൂര്യമിത്രയും ചേര്‍ന്ന് തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇവരായിരിക്കും ഉത്തരവാദികള്‍ എന്നും പറഞ്ഞ് പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെ ഇയാള്‍ മൊബൈല്‍ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയും ചെയ്തു.

ഞാനെന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചു പോവുകയാണെന്നും കുറിപ്പില്‍ ഉണ്ടായിരുന്നു. ഇതോടെ സഹപ്രവര്‍ത്തകര്‍ ആശങ്കയിലായി. സമീപകാലത്തായി പൊലീസ് സേനയില്‍ ആത്മഹത്യ പെരുകി വരികയാണ്. ഇത് കണക്കിലെടുത്ത് സുനിലിന്റെ ടവര്‍ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ സ്വന്തം വിട്ടിലുണ്ടെന്ന് കണ്ടെത്തി. 19 ന് രാവിലെ ഇയാള്‍ ഫോണ്‍ ഓണ്‍ ചെയ്യുകയും സഹപ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തു.

സുനിലിനെ വിളിച്ചു വരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റം നല്‍കാൻ തയാറാവുകയായിരുന്നു. അടൂര്‍ ട്രാഫിക്ക് യൂണിറ്റില്‍ മതി പോസ്റ്റിങ് എന്ന് അറിയിച്ചതിനാല്‍ ഉടൻ തന്നെ അവിടേക്ക് മാറ്റവും കൊടുത്തു.

എന്നാല്‍, ഇതിന് പിന്നാലെ സുനിലിന് മുട്ടൻ പണി ചെല്ലുമെന്നാണ് അറിയുന്നത്. സേനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാകും വിധം പ്രവര്‍ത്തിച്ചതിന് ഇയാള്‍ക്കെതിരേ വകുപ്പു തല അന്വേഷണവും അച്ചടക്ക നടപടിയുമുണ്ടാകും. ഇതിന് പുറമേ കൊടുമണ്‍ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ ഒരു ആത്മഹത്യാ കേസിന്റെ ഫയല്‍ യഥാസമയം അയയ്ക്കാതിരുന്നതും അന്വേഷണ പരിധിയില്‍ വരും.