
സ്വന്തം ലേഖിക
വെറ്റിലയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ വരുന്നത് മുറുക്കാന്‍ ആയിരിക്കും. പുകയിലയും അടക്കയും ചുണ്ണാമ്പും വെറ്റിലയും ചേര്‍ത്തൊരു മുറുക്കല്‍.
ഇന്ത്യന്‍ സംസ്കാരത്തെ സംബന്ധിച്ചിടത്തോളം വെറ്റിലക്ക് മറ്റൊരു സ്ഥാനം കൂടിയുണ്ട്,മംഗളകാര്യങ്ങള്‍ക്കും ദക്ഷിണ നല്‍കുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ ഇതിനെക്കാളുപരി ഔഷധങ്ങളുടെ കലവറയാണ് ഈ വള്ളിച്ചെടി. വെറ്റിലയുടെ ഇലയും വേരുമാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ലൊരു വേദനസംഹാരിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്‌ക്കു ശമനം ലഭിക്കും.കൂടാതെ വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദനക്ക് ആശ്വാസമേകും. മുറിവില്‍ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാല്‍ മുറിവ് വേഗം ഉണങ്ങും.
വെറ്റിലയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും വെറ്റില നല്ലതാണ്. വാത ദോഷം, കഫം, പിത്തം എന്നിവയില്‍ നിന്ന് രക്ഷ നേടുന്നതിനും വെറ്റില നല്ലതാണെന്ന് ആയുര്‍വേദത്തില്‍ പറയുന്നു
.കുടലിനെ സംരക്ഷിക്കാൻ സഹായിക്കുന്ന കാര്‍മിനേറ്റീവ്, കുടല്‍, വായുവിരുദ്ധ ഗുണങ്ങള്‍ എന്നിവ കാരണം ഭക്ഷണത്തിന് ശേഷം ഒരു വെറ്റില ചവയ്‌ക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്.
ചുമ, ആസ്ത്മ, തലവേദന, മൂക്കൊലിപ്പ്, സന്ധിവേദന, അനോറെക്സിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്‌ക്ക് വെറ്റില ഉപയോഗിക്കും.
ദിവസവും വെറുംവയറ്റില്‍ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേര്‍ത്ത് വെറ്റില ചതച്ചു നീരെടുക്കുക. ഈ വെള്ളം ഒരു രാത്രി സൂക്ഷിച്ചു വയ്‌ക്കുക. പിറ്റേന്നു രാവിലെ വെറും വയറ്റില്‍ ഈ വെറ്റില ചതച്ച നീര് കുടിക്കുക.







