Saturday, April 25, 2026

ഇടുക്കി നെടുങ്കണ്ടത്ത് അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത് കാറില്‍ ഇടിച്ച്‌ അപകടമുണ്ടാക്കി കെഎസ്‌ആര്‍ടിസി ബസ്; പിന്നാലെ കാറുടമയെ ഭീഷണിപ്പെടുത്തി ബസ് ജീവനക്കാര്‍; ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്

Spread the love

ഇടുക്കി: അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത് കാറില്‍ ഇടിച്ച്‌ അപകടമുണ്ടാക്കി കെഎസ്‌ആര്‍ടിസി ബസ്.

video
play-sharp-fill

ഇതിന് പിന്നാലെ ബസ് ജീവനക്കാര്‍ കാറുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കി നെടുങ്കണ്ടം കോപ്പറേറ്റീവ് ബാങ്ക് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.
അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന ഇടുക്കി കുമിളി റൂട്ടില്‍ ഓടുന്ന ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന കാറിന്റെ പിന്‍വാതിലിന് സമീപം ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനിയറ സ്വദേശി അരുണും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. കൈക്കുഞ്ഞുമായി അരുണിന്റെ ഭാര്യ ആതിര ഇരുന്ന വശത്താണ് ബസ് ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

അപകടമുണ്ടാക്കിയിട്ടും ബസ് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. ഇതില്‍ പ്രകോപിതരായ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് ആതിര പറഞ്ഞു.

കേസ് കൊടുത്തോളുവെന്നും പൊലീസ് വന്നാലും ബസ് കസ്റ്റഡിയിലെടുക്കാന്‍ കഴിയില്ലെന്നും കണ്ടക്ടര്‍ വെല്ലുവിളിച്ചെന്നും കാറിലുണ്ടായിരുന്നവര്‍ പറയുന്നു. ബസിന്റെ ട്രിപ്പ് മുടങ്ങിയാല്‍ കേസ് കൊടുക്കുമെന്ന് ജീവനക്കാര്‍ പൊലീസിനേയും വെല്ലുവിളിച്ചു.