
മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുന്നറിയിപ്പുമായി മുസ്‌ലിം ലീഗ്. അധികാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടികള്‍ യുഡിഎഫിന്റെ രീതിയല്ലെന്ന് പി എം എ സലാം വ്യക്തമാക്കി.
സിപിഐഎം പരാജയം ഉറപ്പിച്ചു. അതിൻ്റെ തെളിവാണ് നാദാപുരം / കുറ്റ്യാടി മണ്ഡലങ്ങളില ബിജെപി ഡീല്‍ ആരോപണം.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം സ്വഭാവികം. ഇതിലും വലിയ തർക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലീഗ് ഈ വിഷയത്തില്‍ ഒരു തവണ അതൃപ്തി പരസ്യമാക്കിയതാണ്. ഇത്തരം പ്രസ്താവനകള്‍ വരാതിരിക്കാന്‍ ഹൈക്കമാന്‍ഡ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു. ഈ പൊരിവെയിലത്ത് യുഡിഎഫിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അധ്വാനിച്ച് ത്യാഗം ചെയ്തിട്ടാണ് വിജയത്തിലേക്ക് എത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവരുടെ ത്യാഗത്തെ വിസ്മരിച്ച് കൊണ്ട് അധികാരം ലഭിക്കുന്നു എന്ന് ഉറപ്പ് വരുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടി എന്ന് പറയുന്നത് ശരിയാണെങ്കില്‍ അത് യുഡിഎഫിന്റെ രീതിയല്ല, അങ്ങനെ ചെയ്യാന്‍ പാടില്ല. മുസ്‌ലിം ലീഗിന് അതിന് ശക്തമായ അഭിപ്രായമുണ്ട്. യുഡിഎഫിന്റെ തീരുമാനങ്ങള്‍ മെയ് നാലിന് ശേഷം ഏകകണ്ഠമായി എടുക്കും.
കുറ്റ്യാടി നാദാപുരം മണ്ഡലത്തിലെ ഡീല്‍ ആരോപണം പരാജയം ഉറപ്പിച്ചത്കൊണ്ട്. ഡീല്‍ സിപിഎമ്മും ബിജെപിയും തമ്മില്‍. കുപ്രചരണങ്ങള്‍ നടത്തുന്നത് സിപിഐഎം രീതി. യുഡിഎഫിന്റെ യോഗം ചേര്‍ന്ന് മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ അത് വേണ്ടെന്ന് പറയില്ലെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.







