Saturday, April 25, 2026

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്‍റെ മകന്‍ അഖില്‍ ജിത്ത് ജാമ്യ ഹര്‍ജി നല്‍കി

Spread the love

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ റിമാൻഡിലുള്ള പ്രതിയും മുൻ പ്രസിഡന്‍റ് എൻ ഭാസുരാംഗന്‍റെ മകനുമായ അഖില്‍ ജിത്ത് ജാമ്യ ഹര്‍ജി നല്‍കി.

video
play-sharp-fill

കൊച്ചിയിലെ പിഎംഎല്‍എ കോടതിയിലാണ് ഹര്‍ജി നല്‍കിയത്.

കേസില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ ഇഡിയ്ക്ക് ആയിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതി ചേര്‍ത്തതെന്നുമാണ് വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കില്‍ നിന്ന് നിയമപരമായ ലോണ്‍ എടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഭരണസമിതി നടത്തിയ ക്രമക്കേടില്‍ തനിക്ക് പങ്കില്ലെന്നും ഹര്‍ജിയില്‍ അഖില്‍ ജിത്ത് വ്യക്തമാക്കുന്നു.

നവംബര്‍ 21 നാണ് അഖില്‍ ജിത്തിനെയും ഭാസുരാംഗനെയും കണ്ടല ബാങ്ക് ക്രമക്കേടില്‍ ഇഡി അറസ്റ്റ് ചെയ്തതത്.