play-sharp-fill
യുവനടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; പ്രതിക്ക് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം; ഇനി കേസ് പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന് നിർദേശം 

യുവനടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; പ്രതിക്ക് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം; ഇനി കേസ് പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന് നിർദേശം 

 

സ്വന്തം ലേഖിക

 

കൊച്ചി: വിമാനത്തില്‍ വെച്ച്‌ യുവനടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പ്രതി ആന്റോയ്ക്ക് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം.

 

അടുത്ത തവണ കേസ് പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന് നെടുമ്പാശ്ശേരി പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മുൻകൂര്‍ ജാമ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മദ്യലഹരിയിലായിരുന്ന പ്രതി വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി. പരാതി പറഞ്ഞിട്ടും എയര്‍ ഇന്ത്യയില്‍നിന്ന് നല്ല പ്രതികരണമല്ല ഉണ്ടായതെന്നും അതുകൊണ്ടാണ് പൊലീസിനെ സമീപിച്ചതെന്നും നടി വ്യക്തമാക്കിയിരുന്നു.