Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വഴി ചോദിച്ചതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം ദിവാൻ കവല ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഗോകുൽ പി.ജി (26) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രിയോടുകൂടി കടുവാക്കുളം കവല ഭാഗത്ത് വച്ച് പെരുമ്പായിക്കാട് സ്വദേശിയായ നന്ദു എന്നയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നന്ദു തന്റെ കാറിൽ പോകുന്ന സമയത്ത് എതിരെ ബൈക്കിൽ എത്തിയ യുവാക്കളോട് കടുവാക്കുളത്തേക്കുള്ള വഴി ചോദിച്ചത് ഇഷ്ടപ്പെടാതെ ബൈക്കിൽ വന്ന യുവാക്കൾ ഇയാളെ ചീത്തവിളിക്കുകയും നന്ദു ഇത് ചോദ്യം ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അവിടെ നിന്നും ബൈക്കിൽ പോയ യുവാക്കൾ തിരിച്ച് സുഹൃത്തുക്കളുമായെത്തി കടുവാക്കുളം ജംഗ്ഷൻ ഭാഗത്ത് കടയിൽ നിൽക്കുകയായിരുന്ന നന്ദുവിനെ സംഘം ചേർന്ന് ആക്രമിക്കുകയും, സ്റ്റീൽ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.

പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഗോകുലിനെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജു പി.എസ്, എസ്.ഐ അരുൺകുമാർ, സി.പി.ഓ മാരായ പ്രതീഷ് രാജ്, വിബിന്‍, അനൂപ്, അജിത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി