Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കുമരകം എസ് എൽ പി സ്കൂളിന് സമീപം സ്കൂൾ കുട്ടികളെ കയറ്റി പോയ ഓട്ടോറിക്ഷ അപകടത്തിൽ പെട്ടു. ഓട്ടോറിക്ഷയെ മറ്റൊരു വാഹനം മറികടക്കുന്നതിനിടയിൽ അപകടം ഉണ്ടാകാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ ഓട്ടോറിക്ഷ സമീപത്തെ വേലിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ആർക്കും പരിക്കില്ല.ഓട്ടോറിക്ഷയുടെ മുന്നിലെ ഗ്ലാസ് പൂർണമായും തകർന്നു. ഇടുങ്ങിയ റാേഡിന്റെ ഒരു വശത്ത് തോടുള്ളതാണ് ഇവിടെ അപകടങ്ങൾ പതിവായുണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group