
സ്വന്തം ലേഖിക
ദില്ലി: സിക്കിമിലെ ലഖൻ വാലിയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ സൈനിക ക്യാമ്പ് മുങ്ങി. ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകളാണ് പ്രളയജലത്തില്‍ മുങ്ങിയത്.
ലൊനാക് തടാകത്തിന് മുകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇതേതുടര്‍ന്ന് ടീസ്റ്റ നദിയില്‍ വെള്ളപ്പൊക്കമുണ്ടായി.
23 സൈനികരെ ഒഴുക്കില്‍പ്പെട്ട് കാണാതായതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. കാണാതായവര്‍ക്കായി സൈന്യം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനവാസ മേഖലകളും ഇതേ തുടർന്ന് പ്രളയജലത്തില്‍ മുങ്ങി. നിരവധി റോഡുകള്‍ തകരുകയും ചെയ്തു. സിങ്താമിന് സമീപമുള്ള ബര്‍ദാംഗില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞ നിലയിലാണ്. ചുങ് താങ് അണക്കെട്ടില്‍ നിന്ന് വെള്ളം വിട്ടതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.








