
സ്വന്തം ലേഖകൻ
ചെന്നൈ : നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം. വീട്ടുജോലിക്കാരി കടലൂർ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ വിജയ, മാർച്ച് മുതലാണ് മോഷണം തുടങ്ങിയത്.
വീട്ടിൽ നിന്നും പണം മോഷ്ടിച്ച വീട്ടുജോലിക്കാരിക്ക് പീന്നീട് മാപ്പ് നൽകി താരം. ശോഭനയുടെ ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. തുടർച്ചയായി പണം നഷ്ടപ്പെടുന്നുവെന്ന് സംശയം തോന്നിയ ശോഭന, വിജയയോട് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു ഇവർ മറുപടി നൽകിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയുടെ മറുപടി ലഭിച്ചതിനെ തുടർന്ന് താരം പോലീസിൽ പരാതി നൽകി. പിന്നീട് നടന്ന അന്വേഷണത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തറിഞ്ഞത്. ആരുമില്ലാത്ത സമയം നോക്കിയാണ് വിജയ പൈസ മോഷ്ടിച്ചിരുന്നത്.
മോഷ്ടിച്ചെടുത്ത പണം ശോഭനയുടെ ഡ്രൈവർ മുരുകന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴി, മകൾക്ക് കൈമാറിയെന്ന് വിജയ വെളിപ്പെടുത്തി. സത്യം മനസിലായതോടെ ശോഭന പരാതി പിൻവലിക്കുകയായിരുന്നു.
തന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയ്ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയ താരം വിജയയോട് ക്ഷമിക്കുകയായിരുന്നു. മോഷ്ടാക്കൾക്ക് താക്കീത് നൽകി വിട്ടയച്ചുവെന്നാണ് വിവരം.