അതിശക്തമായ മഴയ്ക്ക് ശമനം ; കേരളത്തിൽ ഓഗസ്റ്റ് ഒന്ന് വരെ മഴ; മത്സ്യബന്ധനത്തിന് വിലക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 1 വരെ സംസ്ഥാനത്ത് നേരിയ മഴക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.
അതേസമയം ഈ മാസം 31 വരെ കര്‍ണാടക തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് മുന്നോട്ട് വെക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് മഴയില്‍ നിന്ന് ആശ്വാസം. ഇക്കാലയളവില്‍ പതിവില്‍ കൂടുതല്‍ മഴ സംസ്ഥാനത്ത് പ്രതീക്ഷിക്കേണ്ടതില്ല. കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 വരെയും ചില സമയങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റുവീശുമെന്നാണ് പ്രവചനം.
തുടര്‍ന്നാണ് കേരള കര്‍ണാടക തീരത്തും ലക്ഷദ്വീപ് തീരത്തും താമസിക്കുന്നവര്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, അടുത്ത രണ്ടാഴ്ച ശക്തമായ മഴ അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കാലവർഷത്തിന്റെ മധ്യത്തോടെ എൽനിനോ പ്രതിഭാസം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കാലവർഷത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.