കടയിൽ ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഓടി രക്ഷപ്പെട്ട   പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു; 70കാരൻ പിടിയിൽ

കടയിൽ ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഓടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു; 70കാരൻ പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിസ്ക്കറ്റ് വാങ്ങാനെത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 70 കാരനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് പിടിയിലായത്.

ഇന്നലെ വൈകിട്ട് ഗോപാലകൃഷ്ണൻ നായർ നടത്തിവരുന്ന കടയിൽ ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ കുട്ടിയെ കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുതറിയോടിയ പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് ചിതറ പൊലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടാരക്കര ഡിവൈഎസ്പി ജിഡി വിജയകുമാറിന്റെ നിർദേശപ്രകാരം ചിതറ പോലീസ് നടത്തിയ അന്വേഷണത്തിൽ ഗോപാലകൃഷ്ണനെ മടത്തറയിൽ നിന്നും പിടികൂടി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ്സി/എസ്ടി പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.