
ഏഴ് വയസുള്ള മകനെ നിരവധി തവണ പീഡനത്തിനിരയാക്കി; അച്ഛന് 90 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ
സ്വന്തം ലേഖകൻ
കണ്ണൂര്‍: ഏഴ് വയസുള്ള മകനെ നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അച്ഛന് 90 വർഷം കഠിന തടവ്.പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്.
ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ 4 വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. ഒന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്.തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ലാണ് കേസിനാസ്പദമായ പീഡനം ഉണ്ടായത്. നിരവധി തവണ പീഡനം ഉണ്ടായെന്നാണ് പരാതി. പയ്യന്നൂർ പൊലീസാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Third Eye News Live
0
Tags :