video
play-sharp-fill

അടിപിടി,കൊലപാതകം, ഹണി ട്രാപ്പ് തുടങ്ങിയ കേസുകളിൽ പ്രതി ..!  അയ്മനം സ്വദേശിയെ കാപ്പാ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി

അടിപിടി,കൊലപാതകം, ഹണി ട്രാപ്പ് തുടങ്ങിയ കേസുകളിൽ പ്രതി ..! അയ്മനം സ്വദേശിയെ കാപ്പാ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : അയ്മനം പുലിക്കുട്ടിശ്ശേരി തുരുത്തിക്കാട്ടുചിറ വീട്ടിൽ
കുഞ്ഞുമോൻ മകൻ കമൽദേവ് (35) എന്നയാളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാൾക്ക് കോട്ടയം വെസ്റ്റ്, ഈസ്റ്റ് ,ഗാന്ധിനഗർ, എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, കൊലപാതകം, ഹണി ട്രാപ്പ് തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Tags :