പനി ബാധിച്ച കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം ; കാർ പോസ്റ്റിലിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം; പിതാവിന് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: പനി ബാധിച്ച കുട്ടിയുമായി
ആശുപത്രയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ പോസ്റ്റിലിടിച്ച് അപകടം. ഒന്നര വയസുകാരി മരിച്ചു. ചേർത്തല സ്വദേശികളായ മുനീറിന്റെയും അസ്നയുടെയും മകൾ ഹയ്സ ആണ് മരിച്ചത്.

ഇന്നലെ രാത്രി 11.30ഓടെ ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപമാണ് അപകടം. കുഞ്ഞിന് പനി കൂടിയതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ ചേർത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.