ബൈക്കിൽ കറങ്ങി സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് വിൽപ്പന..!! വാഹനപരിശോധനയ്ക്കിടെ കയ്യോടെ പൊക്കി; എംഡിഎംഎയുമായി യുവാവ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: വാഹന പരിശോധനയ്ക്കിടെ എം ഡി എം എയുമായി യുവാവ് പിടിയിൽ.പെരുവല്ലൂർ സ്വദേശി വടക്കുംചേരി വീട്ടിൽ അക്ഷയ്‌ ലാൽ (24) ആണ് പിടിയിലായത്.

മുല്ലശ്ശേരിയിൽ വാഹനപരിശോധയ്ക്കിടെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിൽ കറങ്ങി സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവാവാണ് എക്സെസിന്‍റെ പരിശോധനയിൽ പിടിയിലായത്.

ഇയാളുടെ ബൈക്കിൽ സൂക്ഷിച്ച 5.65 ഗ്രാം എം ഡി എം എയും പരിശോധന സംഘം കണ്ടെടുത്തു. എക്സൈസ് ഇൻസ്‌പെക്ടർ എസ് എസ് സച്ചിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.