കാടിറങ്ങി കാട്ടുപോത്തുകൾ..! രണ്ടിടത്തായി മൂന്നു മരണം…!  എരുമേലിയിൽ നാട്ടുകാരുടെ പ്രതിഷേധം..! റോഡ് ഉപരോധിച്ചു

കാടിറങ്ങി കാട്ടുപോത്തുകൾ..! രണ്ടിടത്തായി മൂന്നു മരണം…! എരുമേലിയിൽ നാട്ടുകാരുടെ പ്രതിഷേധം..! റോഡ് ഉപരോധിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. എരുമേലിയിലെ രാഷ്ട്രീയ സാമുതായിക നേതാക്കളുടെ നേതൃത്വത്തിത്തിൽ റോഡ് ഉപരോധിച്ചു .വാഹനങ്ങൾ ഒന്നും കടത്തി വിടുന്നില്ല.കളക്ടർ എത്തുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് നാട്ടുകാർ.

ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കണമലയിൽ രണ്ട് പേർ മരിച്ചത്. പുറത്തേൽ ചാക്കോച്ചൻ (65) , പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണമല -ഉമികുപ്പറോഡ് സൈഡിലെ വീട്ടില്‍ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ തോമാച്ചനെയും കാട്ടുപോത്ത് ആക്രമിച്ചു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ചാക്കോ മരിച്ചിരുന്നു. ഗുരതരമായി പരിക്കേറ്റ തോമസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

അതേസമയം കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ അഞ്ചല്‍ സ്വദേശി വര്‍ഗീസ് കൊല്ലപ്പെട്ടു.വര്‍ഗീസ് കഴിഞ്ഞ ദിവസമാണ് ദുബായില്‍നിന്നു നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ വര്‍ഗീസിനെ കാട്ടുപോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ വര്‍ഗീസിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്നു തിട്ടമില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.