
പടിക്കല്‍ കലമുടച്ച് രാജസ്ഥാന്‍; 10 റണ്‍സിന് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയൻ്റസ്
സ്വന്തം ലേഖിക
ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ 10 റണ്‍സിന് പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയൻ്റസ്.
ലഖ്‌നൗവിൻ്റെ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സേ നേടാനായുള്ളു. വിജയം ഉറപ്പിച്ച് മുന്നേറിയ രാജസ്ഥാന്‍ അവസാന നിമിഷം പടിക്കല്‍ കലമുടയ്ക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരതമ്യേന കുറഞ്ഞ ലക്ഷ്യത്തിലേക്ക് കരുതലോടെയാണ് രാജസ്ഥാന്‍ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ബാറ്റ് വീശിയത്. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 47 റണ്‍സാണ് രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്.
മികച്ച രീതിയില്‍ പോകുകയായിരുന്ന രാജസ്ഥാന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് 13ാം ഓവറിന്‍റെ നാലാം പന്തില്‍ യശസ്വി ജയ്‌സ്വാളിനെ വീഴ്‌ത്തിയ മാര്‍ക്കസ് സ്റ്റോയിനിസാണ് പൊളിച്ചത്. 35 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്‌സും സഹിതം 44 റണ്‍സെടുത്ത ജയ്‌സ്വാളിനെ ആവേശ് ഖാന്‍ പിടികൂടുകയായിരുന്നു.
ഇതോടെ ലഖ്‌നൗ മത്സരത്തിലേക്ക് തിരിച്ചെത്തി. ജയ്സ്വാളിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ (4 പന്തില്‍ 2) തൊട്ടടുത്ത ഓവറില്‍ ഇല്ലാത്ത റണ്‍സിനായി ഓടി റണ്ണൗട്ടായി.
പിന്നാലെ ബട്‌ലറും മടങ്ങിയതോടെ രാജസ്ഥാന്‍ 13.3 ഓവറില്‍ 97 റണ്‍സ് എന്ന നിലയിലായി. 41 പന്തില്‍ 40 റണ്‍സെടുത്ത ബട്‌ലറെ സ്റ്റോയിനിസ് രവി ബിഷ്‌ണോയിയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു.