രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു; കേരളത്തിൽ മരണനിരക്ക് ഉയരുന്നു

Spread the love

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3061 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ കൊവിഡ് കേസുകളിൽ 40 ശതമാനമാണ് വർധന ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും രേഖപ്പെടുത്തി.

video
play-sharp-fill

24 മണിക്കൂറിനുള്ളിൽ 14 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 5,30,862 ആയി ഉയർന്നു. ഇതിൽ 8 മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നും, രണ്ടുപേർ ഡൽഹിയിൽ നിന്നും ഒന്ന് ഹിമാചൽ പ്രദേശിൽ നിന്നും ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. പല സംസ്ഥാനങ്ങളും അടിയന്തര യോഗങ്ങൾ ചേർന്നേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 16ന് ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 300 കേസുകൾ രേഖപ്പെടുത്തി.

മഹാരാഷ്ട്രയിലെ മുംബയ്, പൂനെ, താനെ, സാംഗ്ലി തുടങ്ങിയ ജില്ലകളിലും കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്.