
കള്ള് ചോദിച്ചിട്ട് കൊടുത്തില്ല;ചെത്തിക്കൊണ്ടിരിക്കെ യന്ത്രവാള്‍കൊണ്ട് തെങ്ങ് മുറിച്ചു;ചാടി രക്ഷപെടുന്നതിനിടെ വീണ് ചെത്തുതൊഴിലാളിയുടെ കാലൊടിഞ്ഞു
സ്വന്തം ലേഖകൻ
മറ്റത്തൂര്‍:കള്ള് ചോദിച്ചപ്പോള്‍ നല്‍കാത്തതിന്റെ പേരില്‍ ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ചു. മരത്തില്‍ നിന്നും ചാടി രക്ഷപ്പെടുന്നതിനിടെ വീണ് ചെത്തുതൊഴിലാളിയുടെ കാലൊടിഞ്ഞു.
വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയനാ (43)ണ് പരിക്കേറ്റത്.
മരംവെട്ടുതൊഴിലാളി മങ്കൊമ്ബില്‍ വീട്ടില്‍ ബിസ്മി (45)യാണ് യന്ത്രവാള്‍കൊണ്ട് കള്ളുചെത്തിക്കൊണ്ടിരിക്കെ തെങ്ങ് മുറിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിക്കുളങ്ങര പൊത്തഞ്ചിറയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് തെങ്ങിന്‍ മുകളിലുണ്ടായിരുന്ന ജയൻ ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ തെങ്ങും നിലംപതിച്ചു.
സംഭവത്തില്‍ മരംവെട്ടുതൊഴിലാളി മങ്കൊമ്ബില്‍ വീട്ടില്‍ ബിസ്മിയെ പോലീസ് അറസ്റ്റ് ചെയ്തു.
Third Eye News Live
0
Tags :