video
play-sharp-fill

വെള്ളം കുടിക്കാതിരിക്കല്ലേ;  ആരോഗ്യമുള്ള ശരീരത്തിന് വെള്ളം  പ്രാധാനമാണ്;  അകാല മരണത്തിന് സാധ്യതകളേറെ…!

വെള്ളം കുടിക്കാതിരിക്കല്ലേ; ആരോഗ്യമുള്ള ശരീരത്തിന് വെള്ളം പ്രാധാനമാണ്; അകാല മരണത്തിന് സാധ്യതകളേറെ…!

Spread the love

സ്വന്തം ലേഖിക

കോട്ടയം: ആരോഗ്യമുള്ള ശരീരത്തിന് വെള്ളത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.

വെള്ളത്തിനെ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന രാജാവ് എന്ന് തന്നെ വിശേഷിപ്പിക്കാം. ശരീരത്തിലെ എല്ലാ അവയവങ്ങളും സുഗമമായി പ്രവര്‍ത്തിക്കുവാന്‍ വെള്ളത്തിന്റെ സാന്നിധ്യം അതുകൊണ്ട് തന്നെ ഏറ്റവും പ്രധാന്യമേറിയതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മള്‍ കുടിക്കുന്ന ഒരു ഗ്ലാസ്സ് വെള്ളത്തിന്റെ കൃത്യമായ പോഷക ഘടന അതിന്റെ ഉറവിടത്തെ ആശ്രയിച്ചിരിക്കുന്നതാണ്. ഭൂഗര്‍ഭ ജലസംഭരണികളില്‍ നിന്നും നീരുറവകളില്‍ നിന്നും ഉരുത്തിരിഞ്ഞ ജലത്തിന് ധാതു ഗുണങ്ങള്‍ നിരവധിയുണ്ട്.

കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ അധിക പോഷകങ്ങള്‍ ഇതില്‍ നിന്നും നമുക്ക് ലഭിക്കും. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കും.

ശരീരത്തിലെ ദ്രാവകങ്ങളുടെ തോത് താഴുമ്പോള്‍ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകാമെന്നും ഇബയോമെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.

ഉയര്‍ന്ന സെറം സോഡിയം തോത് ഉള്ളവരില്‍ ശ്വാസകോശവും ഹൃദയവുമായി ബന്ധപ്പെട്ട രോഗ സാധ്യതയും, കോശങ്ങള്‍ക്ക് പ്രായമേറി പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച്‌ വളരെ കൂടുതലാണെന്ന് ഇവിടുത്തെ ഗവേഷകര്‍ പറയുന്നു.

11,000 ലധികം പേരുടെ 30 വര്‍ഷത്തിലധികം കാലയളവിലെ ആരോഗ്യ ഡേറ്റയാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്. ലീറ്ററിന് 135-146 മില്ലി ഇക്വലന്‍റ്സ് ആണ് സാധാരണ സെറം സോഡിയം തോത്.

142 ന് മുകളില്‍ സെറം സോഡിയം തോതുള്ളവര്‍ക്കാണ് ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായി കാണപ്പെടുന്നു. ഇവരെ അപേക്ഷിച്ച്‌ 138-140 തോതില്‍ സെറം സോഡിയം തോതുള്ളവര്‍ക്ക് മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരുന്നു.

പ്രായം, ലിംഗപദവി, വംശം, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങി സെറം സോഡിയം തോതിനെ ബാധിക്കുന്ന മറ്റ് ഘടകങ്ങളും ഗവേഷകര്‍ വിലയിരുത്തി.