video
play-sharp-fill

കാട്ടാ​ന​യി​റ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലെ പ​ത്ത് വാ​ര്‍​ഡു​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ; വഴിയാത്രക്കാരനെ കാട്ടാന എടുത്തെറിഞ്ഞു;റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ച്ച കാട്ടാന അപകടകാരിയെന്ന് വനംവകുപ്പ്

കാട്ടാ​ന​യി​റ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലെ പ​ത്ത് വാ​ര്‍​ഡു​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ; വഴിയാത്രക്കാരനെ കാട്ടാന എടുത്തെറിഞ്ഞു;റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ച്ച കാട്ടാന അപകടകാരിയെന്ന് വനംവകുപ്പ്

Spread the love

സ്വന്തം ലേഖകൻ
വ​യ​നാ​ട്:കാ​ട്ടാ​ന​യി​റ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലെ പ​ത്ത് വാ​ര്‍​ഡു​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.ഗൂ​ഡ​ല്ലൂ​രി​ല്‍ നേ​ര​ത്തെ ര​ണ്ട് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കാ​ട്ടാ​ന​യാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ഭീ​തി പ​ര​ത്തി​യ​ത്.

സ​മീ​പ​ത്തെ കാ​ട്ടി​ലേ​ക്ക് ക​യ​റി​യ ആ​ന ഏ​തു സ​മ​യ​ത്തും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​നം വ​കു​പ്പ് മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ്. ആ​ന​യെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യ​സം​ഘം ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തും.

ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​ക്കൂ​റോ​ളം ന​ഗ​ര​ത്തി​ല്‍ ഭീ​തി വി​ത​ച്ച കാ​ട്ടാ​ന​യെ നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ര്‍​ന്നാ​ണ് കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ​ത്. ഗൂ​ഡ​ല്ലൂ​രി​ല്‍ ഒ​രു​മാ​സം മു​മ്പ് പി​ടി​കൂ​ടി റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ച്ചു​കൊ​ണ്ട് ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് വി​ട്ട കാ​ട്ടാ​ന​യാ​ണി​ത്.അതുകൊണ്ടുതന്നെ ആന അപകടകാരിയാണ് എന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൽ നിൽക്കുകയായിരുന്ന വഴിയാത്രക്കാരനെ കാട്ടാന എടുത്തെറിഞ്ഞു. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ പഴുപ്പത്തൂർ വനഭാഗത്തുനിന്നാണ് കാട്ടാന പുലർച്ച 2 മണിയോടെ നഗരത്തിലേക്കിറങ്ങിയത്. വഴിയിൽ നിൽക്കുന്നയാളെ കാട്ടാന എടുത്തെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. വഴിയാത്രക്കാരൻ അത്ഭുകരമായാണ് രക്ഷപ്പെട്ടത്. നിസാര പരിക്കേറ്റ ബത്തേരി പള്ളിക്കണ്ടി സ്വദേശി തമ്പി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.