play-sharp-fill
എരുമേലി ചന്ദനക്കുടം, പേട്ട തുള്ളൽ ഒരുക്കങ്ങൾ പൂർത്തിയായി; പേട്ടതുള്ളൽ 10, 11 തീയതികളിൽ നടക്കും;പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്യും.

എരുമേലി ചന്ദനക്കുടം, പേട്ട തുള്ളൽ ഒരുക്കങ്ങൾ പൂർത്തിയായി; പേട്ടതുള്ളൽ 10, 11 തീയതികളിൽ നടക്കും;പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്യും.

സ്വന്തം ലേഖകൻ
എരുമേലി: ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ 10, 11 തീയതികളിൽ നടക്കും, 10 തിയതി വൈകിട്ട് 4 ന് ജമാഅത്ത് ഭാരവാഹികൾ ദേവസ്വം ബോർഡ്, അമ്പലപുഴ , ആലങ്ങാട്ട് സംഘങ്ങൾ, വിവിധ മതസംഘടനകൾ ഉൾപ്പെടുന്ന സൗഹ്യദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

വൈകിട്ട് 6 മണി പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്യും. തുടർന്ന് ചന്ദനക്കുട ഘോഷയാത്ര പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച് ചരള, പേട്ട കവല, കൊച്ചമ്പലം ,സ്ഥാപനങ്ങൾ, സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി 11.50 ന് വലിയമ്പലത്തിലെ സ്വീകരണത്തിന് ശേഷം പോലിസ് സ്റ്റേഷനിലെ സ്വീകരണം ഏറ്റുവാങ്ങി. കെ എസ്‌ ആർ റ്റി സി ജംഗഷൻ, ടി ബി റോഡ്, ചെമ്പകത്തുങ്കൽ പാലം വരെ പോയി പുലർച്ചെ 2.30 ന് പള്ളി അങ്കണത്തിൽ സമാപിക്കും.

രണ്ട് ആനകളാണ് ചന്തനക്കുട ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. ചെണ്ടമേളം, ബാൻഡ് സെറ്റ് , കൊട്ടക്കാവടി, ശിങ്കാരിമേളം, കഥകളി എന്നിവയുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേട്ടതുള്ളൽ 11 ന് നടക്കും. അമ്പലപ്പുഴ ആലങ്ങാട്ട് പേട്ടതുള്ളലിന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. 10.30നാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ ആരംഭിക്കുന്നത്.

ഇരുന്നൂറ് പേരാണ് അമ്പലപുഴ പേട്ടതുള്ളലിൽ പങ്കെടുക്കുന്നത്. ഒരു മണിക്ക് അമ്പലപ്പുഴ സംഘം ധർമ്മ ശാസ്ത ക്ഷേത്രത്തിൽ പ്രവേശിക്കും. 3 മണിക്ക് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ച് 6.30 ന് ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു

Tags :