video
play-sharp-fill

അലൂമിനിയം ലേബർ കോൺട്രാക്റ്റേഴ്സ്  അസോസിയേഷന്റെ രണ്ടാം ജില്ലാ സമ്മേളനം ഇന്ന് കോട്ടയത്ത്‌

അലൂമിനിയം ലേബർ കോൺട്രാക്റ്റേഴ്സ് അസോസിയേഷന്റെ രണ്ടാം ജില്ലാ സമ്മേളനം ഇന്ന് കോട്ടയത്ത്‌

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : അലൂമിനിയം ലേബർ കോൺട്രാക്റ്റേഴ്സ് അസിയേഷന്റെ രണ്ടാം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് താഴത്തങ്ങാടി എച്ച്ഐഎം കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പൊതു സമ്മേളനം കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ALCA ജില്ലാ പ്രസിഡന്റ് അജോ ചെറിയാൻ അധ്യക്ഷനാകും .
ALCA സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പാത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തും. ALCA സംസ്ഥാന ട്രഷറർ ജയകുമാർ നന്ദിയോട് സംഘടനാ വിശദീകരണം നടത്തും. ചടങ്ങിൽ ALCA സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജോസഫിനെ ആദരിക്കും.

ALCA സംസ്ഥാന സെക്രട്ടറി തോമസ് ജോൺ, ജില്ലാ ക്ഷേമനിധി ഒപ്പാധികാരി ഷാജി കെ എൻ, ജില്ലാ വൈസ് പ്രസിഡണ്ട് ഷാജി റ്റി റ്റി, ജില്ലാ ജോയിൻ സെക്രട്ടറി നസീബ് , ജില്ലാ സഹായനിധി ചെയർമാൻ ജോസ് ചങ്ങനാശ്ശേരി, ജില്ലാ ജോയിന്റ് സെക്രട്ടറി അഭിലാഷ് കടുത്തുരുത്തി, ജില്ലാ എക്സിക്യൂട്ടീവ് അംഗം മനു പയ്യപ്പാടി, തുടങ്ങിയവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ സംഘടനാ ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ സ്വാഗതവും ജില്ലാ ട്രഷറർ മനോജ് പി സി കൃതജ്ഞതയും പറയും .

Tags :