വാകേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു ; പിന്‍വശത്തെ കാലിന് പരിക്ക്; അണുബാധ മൂലമാണ് കടുവ ചത്തതെന്ന് പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖകൻ
വയനാട്: വാകേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. രാവിലെ ഏഴുമണിയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടത്. പിന്‍വശത്തെ കാലിന് പരിക്കേറ്റ് പഴുപ്പ് ശരീരത്തില്‍ ബാധിച്ചതോടൊപ്പം ഉണ്ടായ അണുബാധ മൂലമാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം.

video
play-sharp-fill

ആറ് വയസോളം പ്രായമുള്ള പെണ്‍ കടുവയാണ് ചത്തത്. സ്വകാര്യവ്യക്തിയുടെ
കാപ്പിതോട്ടത്തിലാണ് ചത്ത നിലയിൽ കണ്ടത്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തുടര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് സൗത്ത് വയനാട് ഡി എഫ് ഒ ഷജ്‌ന കരീം അറിയിച്ചു.

സുൽത്താൻ ബത്തേരി വട്ടത്താനി ഗാന്ധിനഗറിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടത്.വഴിയോരത്തെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കടുവ സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ ഒളിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും സംയുക്തമായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുവയുടെ മുൻ കാലിന് പരിക്കേറ്റിട്ടുണ്ടായിരുന്നു. കടുവ റോഡിലൂടെ പോകുന്നത് നാട്ടുകാരിൽ ചിലർ പകർത്തിയ ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു.
മയക്കുവടി വെച്ച് കടുവയെ പിടികൂടാനിരിക്കെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.