
മദ്യം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു ;ആക്രമണത്തിനുശേഷം പ്രതി ഓടി രക്ഷപ്പെട്ടു; കുമളി സ്വദേശികൾക്കാണ് വെട്ടേറ്റത്; ബീവറേജിനു മുന്നിൽ വച്ചാണ് സംഘർഷം ഉണ്ടായത്
ഇടുക്കി: കുമളിയില്‍ ബിവറേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തിൽ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കുമളി 66-ാം മൈല്‍ സ്വദേശികളായ റോയി മാത്യു , ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കഞ്ഞിക്കുഴി സ്വദേശി അമലാണ് വെട്ടിയത്.
മദ്യം വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി അമല്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
Third Eye News Live
0
Tags :