
‘സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കും’; ആദ്യഘട്ടത്തില്‍ 64,000 കുടുംബങ്ങളെ കണ്ടെത്തിയതായി മുഖ്യമന്ത്രി…
സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യഘട്ടമെന്ന നിലയില്‍ സഹായം ആവശ്യമുള്ള 64,006 കുടുംബങ്ങളെ സര്‍വെയിലൂടെ കണ്ടെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായ ഇന്ന് ലോകത്തിലെ എല്ലാവര്ക്കും അന്തസ്സോടെ ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ പ്രതിജ്ഞയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന് മാതൃകയായ കേരള മോഡലിനെ മുന്നോട്ടുകൊണ്ടുപോകാന്‍ പോസിറ്റീവായി ചിന്തിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ഗുണമേന്മയുള്ള ജീവിതം നല്കുന്ന സംസ്ഥാനമെന്ന് അമര്‍ത്യാസെന്‍ വിശേഷിപ്പിച്ച കേരളം ഒരു മാതൃകയാണെന്ന് എം വി ഗോവിന്ദനും വ്യക്തമാക്കി.
‘അഞ്ചുലക്ഷം പേര്‍ക്കുകൂടി ലൈഫ് പദ്ധതിയില്‍ വീട് നല്‍കുന്നതോടെ സംസ്ഥാനത്ത് എല്ലാവര്ക്കും പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറും. അടുത്ത പ്രശ്നം തൊഴിലില്ലായ്മയാണ്. 29 ലക്ഷം പേര്‍ക്ക് തൊഴില്‍വേണം. കേരളത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍നല്‍കാനുള്ള പദ്ധതികള്‍ മുന്നേറുകയാണ്’, എം വി ഗോവിന്ദന് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ വികസിത രാജ്യങ്ങളിലേതിന് സമാനസ്ഥിതിയില്‍ കേരളമെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഇതെല്ലാം സാധ്യമാകുമോ എന്ന നെഗറ്റീവ് ചിന്ത വേണ്ട. കഴിയും എന്ന ആത്മവിശ്വാസത്തില്‍ മുന്നേറണം. ആ ചിന്ത തരുന്ന പോസിറ്റീവ് എനര്‍ജിയില്‍ എല്ലാം സാധ്യമാകും. ബിജെപി 2024ല്‍ വീണ്ടും രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ മതനിരപേക്ഷ ഇന്ത്യ ഇല്ലാതാവും.അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാനാകുമോ എന്ന് സംശയിക്കേണ്ട. ഭിന്നിച്ചുനില്ക്കുന്ന ബിജെപി വിരുദ്ധ വോട്ടുകള്‍ ഒരുമിപ്പിക്കാനായാല്‍ മതിയെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.