play-sharp-fill
ശബരിമല ദർശനം പൊല്ലാപ്പായി, വീട്ടിലേക്ക് മടങ്ങാനാകാതെ ബിന്ദുവും കനക ദുർഗയും

ശബരിമല ദർശനം പൊല്ലാപ്പായി, വീട്ടിലേക്ക് മടങ്ങാനാകാതെ ബിന്ദുവും കനക ദുർഗയും


സ്വന്തം ലേഖകൻ

കൊച്ചി: ശബരിമല ദർശനം നടത്തിയതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ കഴിയാതെ കനകദുർഗയും ബിന്ദുവും. ശബരിമല ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും കനത്ത പ്രതിഷേധത്തെ തുടർന്ന് രഹസ്യകേന്ദ്രങ്ങളിൽ കഴിയുകയാണ്. യുവതികളുടെ ശബരിമല പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്തുടനീളം അക്രമ പരമ്പരകൾ അരങ്ങേറിയിരുന്നു. വധഭീഷണിയടക്കം തങ്ങൾക്ക് പ്രതിഷേധക്കാരിൽ നിന്നുമുണ്ടാകുന്നുവെന്നാണ് ഇരുവരും പറയുന്നത്.


എന്നാൽ പൊലീസിനെ വിശ്വാസമാണെന്നും, അടുത്ത ആഴ്ചയോടു കൂടി വീടുകളിലേക്ക് പോകാൻ കഴിയുമെന്നാണ് കരുതുന്നതെന്നും യുവതികൾ വ്യക്തമാക്കി. പൊലീസ് സുരക്ഷയിലാണ് മലപ്പുറം സ്വദേശി കനകദുർഗയും കോഴിക്കോട് സ്വദേശി ബിന്ദുവും ഈമാസം രണ്ടിന് സന്നിധാനത്തെത്തിയത്. ഇതിൽ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ശബരിമല കർമസമിതി ഹർത്താൽ നടത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group