തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിന് ഇനി അഞ്ച് നാള്‍ ; 90 ശതമാനത്തോളം ടിക്കറ്റുകൾ വിറ്റഴിച്ചു; സർക്കാരിന് ലഭിച്ചത് 215.04 കോടി രൂപ ; ടിക്കറ്റ് വില കൂട്ടിയിട്ടും ആവശ്യക്കാരേറെ
തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിന് അഞ്ച് നാള്‍ ബാക്കിയിരിക്കെ 90 ശതമാനത്തോളം ടിക്കറ്റുകള്‍ വിറ്റഴിച്ചു. ആകെ അച്ചടിച്ചത് 60 ലക്ഷം ടിക്കറ്റുകളാണ്. ഇതില്‍ 53.76 ലക്ഷം ടിക്കറ്റുകള്‍ വിറ്റവിച്ചു. ഇത്രയും ടിക്കറ്റുകള്‍ വിറ്റപ്പോള്‍ സര്‍ക്കാരിന് 215.04 കോടി രൂപ ലഭിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 270115 ടിക്കറ്റുകളാണ്. നറുക്കെടുപ്പ് ദിനം അടുക്കുന്നതോടെ ടിക്കറ്റ് വില്‍പ്പന വന്‍തോതില്‍ കൂടിയിട്ടുണ്ട്.
ഇപ്പോഴത്തെ നിലയില്‍ നറുക്കെടുപ്പിന് മുമ്പ് തന്നെ മൊത്തം ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൊത്തക്കച്ചവടക്കാരുടെ കൈവശമുണ്ടായിരുന്ന സ്റ്റോക്ക് തീര്‍ന്നിട്ടുണ്ട്.
ഇത്തവണ മുഴുവന്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചാല്‍ സര്‍ക്കാര്‍ ഖജനാവില്‍ 240 കോടി രൂപയെത്തും. ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പനയിലെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാക്കാനാകും. ഇത്തവണ 500 രൂപയാണ് ഒരു ടിക്കറ്റിന്‍റെ വില. ടിക്കറ്റ് വില വര്‍ദ്ധിപ്പിച്ചിട്ടും വില്‍പനയെ ഒട്ടും ബാധിച്ചില്ല. പ്രതീക്ഷിച്ചതിലും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കുറി ഓണം ബമ്പറിന്. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളില്‍ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. തുടക്കത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം.
ഫ്ലൂറസന്റ് മഷിയില്‍ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ എന്ന പ്രത്യേകതയുമുണ്ട്. 10 സീരീസുകളിലാണ് ടിക്കറ്റുകള്‍. 25 കോടിയാണ് ഓണം ബമ്പര്‍ ഒന്നാം സമ്മാനം. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ്.
തിരുവോണം ബമ്ബര്‍ 2022 ന്റെ സമ്മാനതുകയും ടിക്കറ്റിന്റെ വിലയും വര്‍ധിപ്പിക്കാന്‍ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നൂറ് ശതമാനത്തില്‍ അധികം സമ്മാനതുകയും 70 ശതമാനത്തോളം ടിക്കറ്റിന്റെ വില വര്‍ധിപ്പിക്കാനുമായിരുന്നു ലോട്ടറി വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം തിരുവോണം ബമ്ബര്‍ ടിക്കറ്റ് വില്‍പനയിലൂടെ 124.5 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. 54 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. എന്നാല്‍ ടിക്കറ്റ് വില 300 രൂപയായിരുന്നു.