play-sharp-fill
പൊന്നിയന്‍ സെല്‍വനിൽ പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്‌മി

പൊന്നിയന്‍ സെല്‍വനിൽ പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്‌മി

കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിന്‍റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സമുദ്ര കുമാരി പൂങ്കുഴലി എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത്. സമുദ്ര കുമാരി പൂങ്കുഴലി എന്ന കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മിയാണ് അവതരിപ്പിക്കുന്നത്. “കാറ്റ്‌ പോലെ മൃദുവായവള്‍ സമുദ്രം പോലെ ശക്തമായവള്‍” എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ഈ കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

മണിരത്നം, ജയമോഹനൻ, കുമാരവേൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദിത്യ കരികാലനായി വിക്രം, കുന്തവദേവിയായി തൃഷ, അരുൾ മൊഴി വർമ്മനായി ജയം രവി എന്നിവരും സിനിമയുടെ ഭാഗമാണ്. രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റർ. മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഐശ്വര്യ റായ്, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പാർത്ഥിപൻ, ബാബു ആന്‍റണി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സെപ്റ്റംബർ 30ന് കേരളത്തിലെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം റിലീസ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group