play-sharp-fill
അംഗോളയിൽ ജോവോ ലോറന്‍സോ പ്രസിഡന്റായി തുടരും

അംഗോളയിൽ ജോവോ ലോറന്‍സോ പ്രസിഡന്റായി തുടരും

ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാര്‍ട്ടിയായ എംപിഎല്‍എ(People’s Movement for the Liberation of Angola) ഉജ്ജ്വല വിജയം നേടി. 51.2 ശതമാനം വോട്ടുമായി അടുത്ത അഞ്ച് വർഷത്തേക്കുള്ള അംഗോളയുടെ ഭരണം എംപിഎൽഎയുടെ കൈകളിലെത്തി. ഇതോടെ നിലവിലെ പ്രസിഡന്റും എംപിഎൽഎ നേതാവുമായ ജോവോ ലോറന്‍സോ അഞ്ച് വർഷം കൂടി അംഗോള ഭരിക്കും.

ചരിത്രത്തിലാദ്യമായി 40 ശതമാനത്തിലധികം വോട്ടുകളാണ് പ്രതിപക്ഷ പാര്‍ട്ടിയായ യൂണിറ്റ നേടിയത്.