അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ വന്‍ സ്ഫോടനം; 18 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പള്ളിയിൽ വൻ സ്ഫോടനം. ഹെറാത്ത് പ്രവിശ്യയിലെ ഗസർഗാഹ് പള്ളിയിലാണ് സ്ഫോടനം നടന്നത്. ഇമാം മുജീബ്-യു-റഹ്മാൻ അൻസാരിയും മറ്റ് 18 പേരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 23 പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണിത്. ഓഗസ്റ്റ് 17ന് കാബൂളിലും സമാനമായ സ്ഫോടനം നടന്നിരുന്നു. ഇമാം റഹീമുള്ള ഹഖാനി ഉൾപ്പെടെ 21 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
Third Eye News K
0