play-sharp-fill
‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ഉടൻ തിയേറ്ററുകളിലേക്ക്

‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ഉടൻ തിയേറ്ററുകളിലേക്ക്

ഇന്ദ്രജിത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി.ദേവന്‍ സംവിധാനം ചെയ്യുന്ന “കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ” എന്ന സിനിമയുടെ ചിത്രീകരണം ചാലക്കുടിക്ക് അടുത്ത് ഇരിഞ്ഞാലക്കുടയില്‍ സമാപിച്ചു. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ജൂൺ 27ന് പൂജയോടെ ആരംഭിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് 40 ദിവസം കൊണ്ട് രണ്ട് ഷെഡ്യൂളുകളിലായി പൂർത്തിയാക്കി.

വൗ സിനിമാസിന്‍റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു.