play-sharp-fill
പുതിയ ലോകചാമ്പ്യന്‍; ഹൈജമ്പില്‍ റെക്കോഡ് നേട്ടവുമായി എലെനര്‍ പാറ്റേഴ്‌സണ്‍

പുതിയ ലോകചാമ്പ്യന്‍; ഹൈജമ്പില്‍ റെക്കോഡ് നേട്ടവുമായി എലെനര്‍ പാറ്റേഴ്‌സണ്‍

26 കാരിയായ എലെനര്‍ പാറ്റേഴ്‌സണ്‍ കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം നടത്തി ഹൈജമ്പില്‍ റെക്കോഡ് നേടി. 1.98 മീറ്റർ ഉയരം മൂന്നാം ശ്രമത്തില്‍ മാത്രം മറികടന്ന താരം കരിയറില്‍ ആദ്യമായി രണ്ടു മീറ്റര്‍ രണ്ടാമത്തെ ശ്രമത്തിലാണ് മറികടന്നത്. പിന്നാലെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 2.02 മീറ്റര്‍ ഉയരം ആദ്യ ശ്രമത്തില്‍ തന്നെ മറികടന്ന പാറ്റേഴ്‌സണ്‍ ചരിത്രം രചിക്കുകയായിരുന്നു.

ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടുന്ന പത്താമത്തെ ഓസ്ട്രേലിയൻ താരമായും പാറ്റേഴ്സൺ മാറി.


ഈ വിജയത്തോടെ അതുവരെ മികച്ച ഫോമിലായിരുന്ന ഉക്രെയ്നിന്‍റെ യാറോസ്ലാവ മഹൂസിച് വെള്ളി മെഡലിലേക്ക് ഒതുങ്ങി. ആദ്യ ശ്രമത്തിൽ 1.98 മീറ്റർ ദൂരം പിന്നിട്ട മഹുചിക് തന്‍റെ രണ്ടാം ശ്രമത്തിൽ രണ്ട് മീറ്റർ മറികടന്നു. എന്നിരുന്നാലും, ആദ്യ ശ്രമത്തിൽ 2.02 മീറ്റർ മാർക്ക് മറികടക്കാൻ കഴിയാതെ അവർ വെള്ളി മെഡലിൽ ഒതുങ്ങി. മൂന്ന് ശ്രമങ്ങളിലും പാറ്റേഴ്സണും മഹൂചിക്കും 2.04 മീറ്റർ കടക്കാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group